'ഞാൻ ആരുടെയും കളിപ്പാവയല്ല'; മനോജിന്റെ ആരോപണം നിഷേധിച്ച് സോളാർ കേസിലെ പരാതിക്കാരി

Web Desk   | Asianet News
Published : Nov 28, 2020, 01:15 PM IST
'ഞാൻ ആരുടെയും കളിപ്പാവയല്ല'; മനോജിന്റെ ആരോപണം നിഷേധിച്ച് സോളാർ കേസിലെ പരാതിക്കാരി

Synopsis

മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. ​താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി.

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കെ ബി ​ഗണേഷ് കുമാറിനെതിരെ സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് കേസിലെ പരാതിക്കാരി. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മർദ്ദമുണ്ടായിരുന്നു. ​മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. ​താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മനോജ് കുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കണം. തെളിവ് പുറത്തുവിടാൻ താൻ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ ശരിവച്ചിരുന്നു. സത്യം പുറത്തു വന്നതിൽ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണൻ പ്രതികരിച്ചു. പരാതിക്കാരിയുടെ മുൻ അഭിഭാഷകനാണ് ഫെനി ബാലകൃഷ്ണൻ.

സോളാർ കേസിനു പിന്നിലെ മുഖ്യപ്രതി കെ ബി ​ഗണേശ് കുമാറാണ് എന്നാണ് മനോജ് വെളിപ്പെടുത്തിയത്. പരാതിക്കാരിയെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചതും എഴുതിച്ചതും ​ഗണേഷ് കുമാറും പിഎയും ചേർന്നാണ് എന്നും മനോജ് പറഞ്ഞിരുന്നു. 


 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം