സോളാർ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരം; സബ്കോടതി വിധിക്കെതിരെ വിഎസ് നൽകിയ അപ്പീൽ ഇന്ന് ജില്ലാ കോടതിയിൽ

Web Desk   | Asianet News
Published : Mar 22, 2022, 06:49 AM IST
സോളാർ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരം; സബ്കോടതി വിധിക്കെതിരെ വിഎസ് നൽകിയ അപ്പീൽ ഇന്ന് ജില്ലാ കോടതിയിൽ

Synopsis

സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടി ബിനാമി പേരിൽ കമ്പനി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചു എന്ന് വി എസ് അച്യുതാനന്ദൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. പരമാർശം സാധൂകരിക്കാനാകുന്ന തെളിവുകളൊന്നും വി എസിന് സമർപ്പിക്കാനായിരുന്നില്ല.തെളിവുകൾ ഹാജരാക്കാൻ തനിക്ക് സാവാകാശം ലഭിച്ചില്ലെന്നും സാക്ഷികളെ വിസ്തരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വി എസ് അപ്പീൽ നൽകിയത്

തിരുവനന്തപുരം: സോളാർ മാനനഷ്ടക്കേസിൽ(Solar Case) തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വി.എസ്.അച്യുതാനന്ദൻ (vs achuthanandan) നൽകിയ അപ്പീൽ  (appeal)ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും.ഉമ്മൻ ചാണ്ടി (oommenchandy)നൽകിയ കേസിലായിരുന്നു വി എസ് അച്യുതാനന്ദനെതിരായ സബ് കോടതി വിധി.

സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടി ബിനാമി പേരിൽ കമ്പനി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചു എന്ന് വി എസ് അച്യുതാനന്ദൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. പരമാർശം സാധൂകരിക്കാനാകുന്ന തെളിവുകളൊന്നും വി എസിന് സമർപ്പിക്കാനായിരുന്നില്ല.തെളിവുകൾ ഹാജരാക്കാൻ തനിക്ക് സാവാകാശം ലഭിച്ചില്ലെന്നും സാക്ഷികളെ വിസ്തരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വി എസ് അപ്പീൽ നൽകിയത്.

സോളാർ മാനനഷ്ട കേസിൽ ഉമ്മൻചാണ്ടിക്ക് വിഎസ് അച്യുതാനന്ദൻ പത്ത് ലക്ഷം രൂപ നൽകണമെന്ന സബ് കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉപാധികളോടെയായിരുന്നു . പതിനഞ്ച് ലക്ഷം രൂപ വി എസ് സബ് കോടതിയിൽ കെട്ടിവെക്കണമെന്ന ഉപാധികളോടെയാണ് വിധിക്ക് സ്റ്റേ അനുവദിച്ചത്. ഈ തുക വി എസിന് വേണ്ടി മകൻ അരുൺ കുമാർ കോടതിയിൽ കെട്ടിവച്ചിരുന്നു.

വി എസ് അച്യുതാനന്ദന് എ‌തിരായ മാനനഷ്ടക്കേസിലെ വിധിക്കെതിരെ അപ്പീൽ പോകുക എന്നത് വി എസ് അച്യുതാനന്ദന്റെ അവകാശം ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു .വി എസ് അച്യുതാനന്ദനെതിരായ മാനഷ്ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ റിപ്പോർട്ടിലും കുറ്റകാരൻ എന്ന പരാമർശം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നു.

സോളാർ കേസ് മാനനഷ്ട കേസ്  ഇങ്ങനെ 

സോളാർ വിവാദം കത്തിനിൽക്കെയായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷനേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ ഗുരുതര ആക്ഷേപം ഉന്നയിച്ചത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കിയെന്നും ജനങ്ങളെ തട്ടിച്ചുവെന്നുമായിരുന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശം. 2013 ജൂലൈ ആറിനായിരുന്നു ആരോപണം ഉന്നയിച്ചത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സന്തോഷ് കുമാർ മുഖേന ഉമ്മൻചാണ്ടി  മാനനഷ്ടകേസ് നൽകി. പ്രസ്താവന പിൻവലിച്ച മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടിരൂപ മാനഷ്ടം ആവശ്യപ്പെട്ട് നോട്ടീയച്ചു.

വി.എസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാൽ ഉമ്മൻചാണ്ടി 2014ൽ തിരുവനന്തപുരം പ്രിൻസിപ്പൽ കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. 10 ലക്ഷത്തിപതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നീക്കം. 2019 സെപ്തംബർ 24ന് ഉമ്മൻചാണ്ടി കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകിയിരുന്നു. സാക്ഷികളെയും വിസ്തരിച്ചു.  ഒടുവിൽ ഉമ്മൻചാണ്ടിയെ ജനമധ്യത്തിൽ അഴിമതിക്കാരനായി ചിത്രീകരിക്കാൻ വ്യാജ പ്രചാരണം നടത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടി ആവശ്യപ്പെട്ട മുഴുവൻ തുക കൂടാതെ ആറു ശതമാനം പലിശ നൽകാനും പ്രിൻസിപ്പൽ സബ് കോടതി ആവശ്യപ്പെട്ടു. 
 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K