
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ സസ്പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോക്. സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവമാണെന്നും സസ്പെൻഷനെതിരെ കോടതിയിൽ സസ്പെൻഷനെതിരെ കോടതിയിൽ പോകില്ലെന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിന്‍റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ സംസാരിച്ചതിനെ തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോകിന് സസ്പെൻഷൻ നൽകിയിരുന്നു. സർവ്വീസ് ചട്ടം ലംഘിച്ച സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്പെൻഷൻ. സർക്കാറിൻറ പല നയങ്ങളെയും നിലപാടുകളെയും എന്നും തുറന്ന് വിമർശിക്കുന്ന ഉദ്യോഗസ്ഥനാണ് അശോക്. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവൽ സർക്കാർ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam