`തന്റെ അമ്മയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയിട്ടില്ല'; വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

Published : Jul 23, 2026, 04:44 PM IST
p r krishnan son, p k sreemathi

Synopsis

സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ. സിപിഎം നേതാവ് പി കെ ശ്രീമതി തന്റെ അമ്മയായ പി കെ ശ്രീമതിയുടെ പെൻഷൻ വാങ്ങിയിട്ടില്ലെന്നും പേരിലെ സാമ്യം കൊണ്ട് ഉണ്ടാക്കുന്ന വിവാദമാണെന്നും അജിത് കുമാർ പറഞ്ഞു.

തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ അജിത് കുമാർ. സിപിഎം നേതാവ് പി കെ ശ്രീമതി തന്റെ അമ്മയായ പി കെ ശ്രീമതിയുടെ പെൻഷൻ വാങ്ങിയിട്ടില്ലെന്നും പേരിലെ സാമ്യം കൊണ്ട് ഉണ്ടാക്കുന്ന വിവാദമാണെന്നും അജിത് കുമാർ പറഞ്ഞു. അറിവില്ലായ്മ കൊണ്ടോ മനപ്പൂർവ്വമോ ആണ് വിവാദമുണ്ടാക്കിയത്. സിപിഎം നേതാവ് പി കെ ശ്രീമതിക്ക് തന്റെ നിരുപാധിക പിന്തുണയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചർ വാങ്ങുന്നെന്ന് ആരോപിച്ചായിരുന്നു വിവാദം. ഇതിൽ വൈകാരികമായി പ്രതികരിച്ച് പി കെ ശ്രീമതി ടീച്ചർ രം​ഗത്തുവന്നിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കുമെന്നും പി കെ ശ്രീമതി ടീച്ചർ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
​ വിചിത്രമായ വായ്പ തട്ടിപ്പ്, അതും കൃത്യമായ പ്ലാനിങ്ങോടെ, ഇലക്ട്രിക് വാഹന വിൽപനയിൽ ചതി; നെയ്യാറ്റിൻകരയിൽ യുവതി അറസ്റ്റിൽ