​ വിചിത്രമായ വായ്പ തട്ടിപ്പ്, അതും കൃത്യമായ പ്ലാനിങ്ങോടെ, ഇലക്ട്രിക് വാഹന വിൽപനയിൽ ചതി; നെയ്യാറ്റിൻകരയിൽ യുവതി അറസ്റ്റിൽ

Published : Jul 23, 2026, 03:36 PM IST
woman arrested in neyyattinkara ev loan fraud case

Synopsis

ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം ഉടമയുടെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി പിടിയിലായി

തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം ഉടമയുടെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി പിടിയിലായി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ഇലക്ട്രിക് വാഹന ഷോറും നടത്തിപ്പുകാരിയും പള്ളിച്ചൽ സ്വദേശിയുമായ സുമകുമാരി (44) യെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഴുവൻ തുകയടച്ച് ​വാഹനം വാങ്ങാനെത്തിയ ആളിനെ വഞ്ചിച്ചാണ് സുമകുമാരി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ആർസി ബുക്കിനുള്ള അപേക്ഷ ഫോം എന്ന വ്യാജേന ഉപഭോക്താവിനെക്കൊണ്ട് വായ്പാ ഫോമുകളിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം വാങ്ങിയ ആളുടെ പേരിൽ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇഎംഐ അടിസ്ഥാനത്തിൽ വ്യാജമായി വായ്പ സംഘടിപ്പിച്ചു.

​തട്ടിപ്പ് പുറത്തറിയാതിരിക്കാൻ വളരെ വിദഗ്ധമായ രീതിയിലാണ് പ്രതി കരുക്കൾ നീക്കിയത്. ആർസി ബുക്കിൽ ധനകാര്യ സ്ഥാപനത്തിന്‍റെ പേര് രേഖപ്പെടുത്തിയ ഭാഗം തിരുത്തുകയും, ഉടമയുടെ ഫോൺ നമ്പറിന് പകരം സ്വന്തം ഫോൺ നമ്പർ നൽകുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐ തുക ഓട്ടോമാറ്റിക്കായി പിടിക്കുമ്പോൾ ഉടമയ്ക്ക് സംശയം തോന്നാതിരിക്കാനായി, പിടിക്കുന്ന തുക പ്രതി സ്വന്തം നിലയിൽ ഉടമയുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ടുനൽകി വരികയായിരുന്നു. ​എന്നാൽ, ഇടയ്ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ഉടമ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. അറസ്റ്റ് ചെയ്ത പ്രതി പണം മുഴുവൻ തിരികെ നൽകി. പിന്നീടാണ് ജാമ്യം ലഭിച്ചത്. സമാനമായ രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവർക്കെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്ത് അലയടിച്ച് എസ്എഫ്ഐ പ്രതിഷേധം‌; സംഘർഷം, ജലപീരങ്കി, സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നു
കൂ‌ടിയാലോചനകളില്ല, ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ആവുന്നില്ല; മന്ത്രിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം