
തിരുവനന്തപുരം: ഏറെ വിവാദമായ പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കാൻ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പുതിയ പൊലീസ് ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക ഉയർന്നതിനിടെയാണ് പൊലീസ് മേധാവിയുടെ വിശദീകരണം.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും പൊലീസ് മേധാവി അറിയിച്ചു. സൈബർ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്റ്റ് ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും കുരുക്കാകുമെന്നാണ് സർക്കാർ പുറത്തു വിട്ട വിജ്ഞാപനത്തിൽ നിന്നും വ്യക്തമാകുന്നത്.
ആര് പരാതി നൽകിയാലും മാധ്യമവാർത്തകൾക്കെതിരെ അടക്കം പൊലീസിന് എളുപ്പത്തിൽ കേസെടുക്കാമെന്നതാണ് ആശങ്കയുണ്ടാക്കുന്ന വ്യവസ്ഥ. പൊലീസ് ആക്ടിലൂടെ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. ഭേദഗതി നടപ്പാക്കുമ്പോൾ പ്രശ്നങ്ങളുയർന്നാൽ പരിഹരിക്കാമെന്നാണ് സിപിഎം പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam