ഇക്കിളി പോസ്റ്റുകളിലൂടെ അപമാനിച്ചാൽ പിന്തിരിഞ്ഞോടില്ലെന്ന് സൗമ്യ സരിൻ; 'ഒരു മാങ്കൂട്ടം മാത്രം അഴിക്കുള്ളിൽ, അതിനേക്കാൾ വിഷമുള്ള പലരും പുറത്ത്'

Published : Jan 12, 2026, 01:49 PM IST
rahul mamkootathil saumya sarin

Synopsis

തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. നേരിട്ട അപമാനങ്ങളോട് സന്ധി ചെയ്യാത്തവർ അതിജീവിതകളല്ല, അപരാജിതകളാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. 

പാലക്കാട്: തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യകൾക്കും എതിരെ രൂക്ഷമായ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. 'അതിജീവിത' എന്ന വാക്കിനെ പരിഹസിക്കുന്നവർക്ക് മറുപടിയായാണ് സൗമ്യ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയത്. നേരിട്ട അപമാനങ്ങളോട് സന്ധി ചെയ്യാത്ത അവര്‍ അതിജീവിതകളല്ലെന്നും അപരാജിതകൾ ആണെന്നും സൗമ്യ കുറിച്ചു. തനിക്കെതിരെ പ്രചരിക്കുന്ന അശ്ലീല പോസ്റ്റുകളെ പുച്ഛിച്ചു തള്ളിക്കൊണ്ടാണ് സൗമ്യ സംസാരിച്ചത്. ഇത്തരം പോസ്റ്റുകൾ തന്നെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, അത് നിർമ്മിക്കുന്നവരുടെ വൃത്തികെട്ട മുഖമാണ് അതിലൂടെ വെളിവാകുന്നതെന്ന് അവർ പറഞ്ഞു.

സൈബർ ആക്രമണം നടത്തുന്നവരുടെ ചിന്താഗതി എത്രത്തോളം വിഷലിപ്തമാണെന്ന് പൊതുസമൂഹം തിരിച്ചറിയണം. 'ഒരു മാങ്കൂട്ടം മാത്രമേ നിലവിൽ അഴിക്കുള്ളിൽ ആയിട്ടുള്ളൂ, അതിനേക്കാൾ വിഷമുള്ള പലരും പുറത്തുണ്ട്' എന്നും സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികളുടെ ജീവിതപങ്കാളികളെ ഇക്കിളി പോസ്റ്റുകളിലൂടെ അപമാനിച്ചാൽ പിന്തിരിഞ്ഞോടും എന്ന് കരുതുന്നവർക്ക് തെറ്റുപറ്റി. 'ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേർന്ന 'സൗമ്യ സരിൻ' ആണ്' എന്ന ശക്തമായ താക്കീതോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ സൗമ്യ സരിനെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം കടുത്തിരുന്നു. ഇതോടെ അവര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

ആരേയും കാണേണ്ടെന്ന് രാഹുൽ

ഇതിനിടെ മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പ്രവർത്തകൻ കാണാനെത്തി. അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ്‌ പ്രവർത്തകനാണ് ജയിലിൽ എത്തിയത്. എന്നാൽ തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു. അടൂരിൽനിന്ന് പ്രവർത്തകരാണ് ജയിലിൽ എത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പത്തനംതിട്ട കോടതിയിൽ നിന്ന് ഫയൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിട്ടില്ല. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ ഈശ്വറിന് പുതിയ കുരുക്ക്, 'കോടതിയുടെ കർശന നിർദ്ദേശം ലംഘിച്ചു, അതിജീവിതയെ വീണ്ടും അപമാനിച്ചു', ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നോട്ടീസയച്ച് കോടതി
'സംസ്ഥാന കടം മൂന്ന് മടങ്ങായി വര്‍ധിച്ചു'; സാമ്പത്തിക സ്ഥിതിയിൽ പിണറായി വിജയനുമായി സംവാദത്തിന് തയ്യാറെന്ന് രാജീവ് ചന്ദ്രശേഖര്‍