'5 ലക്ഷം ഇളവ് നൽകി, കുടുംബത്തെ ഒഴിപ്പിക്കാൻ ശ്രമിച്ചില്ല; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Published : Feb 02, 2024, 06:27 PM ISTUpdated : Feb 02, 2024, 06:37 PM IST
 '5 ലക്ഷം ഇളവ് നൽകി, കുടുംബത്തെ ഒഴിപ്പിക്കാൻ ശ്രമിച്ചില്ല; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Synopsis

കുടിശ്ശിക അടയ്ക്കാൻ ആവശ്യമായ സമയം നൽകിയിരുന്നു. നിയമപരമായ നടപടികൾ മാത്രമേ ബാങ്ക് ചെയ്തിട്ടുള്ളൂ എന്നുമാണ് ബാങ്ക് നൽകുന്ന വിശദീകരണം. 

തൃശൂർ: ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് കാഞ്ഞാണി സ്വദേശി വിഷ്ണു ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. കുടുംബത്തെ ഒഴിപ്പിക്കാൻ ശ്രമിച്ചില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. വായ്പ കുടിശ്ശികയായിട്ട് 8 കൊല്ലമായി. അനുഭാവപൂർവ്വമായിട്ടാണ് കുടുംബത്തോട് പെരുമാറിയത്. ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകിയിരുന്നു. 5 ലക്ഷത്തിലേറെ രൂപയുടെ ഇളവും നൽകി. കുടിശ്ശിക അടയ്ക്കാൻ ആവശ്യമായ സമയം നൽകിയിരുന്നു. നിയമപരമായ നടപടികൾ മാത്രമേ ബാങ്ക് ചെയ്തിട്ടുള്ളൂ എന്നുമാണ് ബാങ്ക് നൽകുന്ന വിശദീകരണം. 

ഇന്ന് രാവിലെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം താക്കോൽ കൈമാറി ബന്ധുവീട്ടിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു കുടുബം. കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. 12 വർഷം മുമ്പ് വീട് വയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം 8 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞാണി ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്നു. 8 ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചു. കോവിഡ് പ്രതിസന്ധിയിൽ അടവു മുടങ്ങി കുടിശ്ശികയായി. തിരിച്ചടവ് ആറു ലക്ഷം രൂപ വന്നതോടെ ജപ്തിയായി.  വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടു. ജനപ്രതിനിധികളടക്കം ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെനാണ് ആക്ഷേപം. വെൽഡിങ്  തൊഴിലാളിയാണ് മരിച്ച വിഷ്ണു. 

'കാലു പിടിച്ച് പറഞ്ഞു, നീട്ടിത്തരണേന്ന്; അവർ സമ്മതിച്ചില്ല, എന്റെ പൊന്നുമോൻ പോയി'; നെഞ്ചുതകർന്ന് ഒരച്ഛന്‍

വിഷ്ണു ആത്മഹത്യ ചെയ്തത് വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോ​ഗസ്ഥർ വരുന്നതിന് തൊട്ടുമുമ്പ്, നെഞ്ചുതകർന്ന് കുടുംബം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി