തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ കാസർകോട് ഡിസിസിയിൽ കടുത്ത അതൃപ്തി. കൂടിയാലോചനകൾ ഇല്ലാതെ പുറത്തുനിന്നുള്ളയാളെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തി. 

കാസർകോട് : കാസർകോട് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തിൽ കാസർകോട് ഡിസിസിയിൽ അതൃപ്തി. കെ.പി.സി.സി നിർദ്ദേശപ്രകാരം മണ്ഡലത്തിലേക്ക് സന്ദീപ് വാര്യരെ പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ കാസർകോട് ഡി.സി.സി നേതൃത്വവും പ്രാദേശിക പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്. സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപമാണ് പ്രാദേശിക കോൺഗ്ര് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നാളെ അടിയന്തര ഡിസിസി യോഗം ചേരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാർട്ടിയിലെ മുതിർന്ന നേതാക്കളുമായോ ജില്ലാ നേതൃത്വവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് ഉയർന്നു വന്നതെന്നാണ് ആരോപണം. മണ്ഡലത്തിൽ വേരുകളുള്ള പ്രാദേശിക നേതാക്കളെ അവഗണിച്ച് പുറത്തുനിന്നുള്ള ആളെ കെട്ടിയിറക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കാസർകോട്ടെ നേതാക്കൾ അടിയന്തര യോഗം ചേരുകയാണ്. ജില്ലയിൽ നിന്നുള്ള ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, ബാലകൃഷ്ണൻ പെരിയ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.