കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപ് അറസ്റ്റിൽ, പീഡനം നടന്ന സ്പാ അനുരൂപിന്റെ ബെനാമി സ്ഥാപനം, നടപടിയുമായി മേയർ

Published : Oct 20, 2026, 04:37 PM IST
kovalam spa assault

Synopsis

ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് പിടിയിലായ അനുരൂപ്. ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: കോവളത്ത് സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് പിടിയിലായ അനുരൂപ്. ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു. സ്പാ പീഡനത്തിൽ അറസ്റ്റിലായ നിശാന്തിനെ ബിനാമിയാക്കിയായിരുന്നു. മൂന്ന് മാസം മുമ്പ് തുടങ്ങി എന്നാണ് അനുരൂപിന്റെ മൊഴി. എന്നാൽ ഇയാൾക്ക് ഏറെ നാൾ മുമ്പേ നിഷാന്തുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടലേക്കാണ്. ദിവസം 25000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാർ നിഷാന്തിന്റെ പേരിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്ത്യയെ രണ്ടാം വീടായി കരുതൂ', യുഎഇ വിദേശകാര്യ മന്ത്രിയോട് ജയശങ്കർ, കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സംഘർഷത്തിലെ കടുത്ത ആശങ്കയും അറിയിച്ചു
അമ്മയ്ക്കും 5 വയസുള്ള മകനും ഇടിമിന്നലേറ്റു, കുട്ടിയുടെ ദേഹമാസകലം പൊള്ളല്‍; സംഭവം കൊല്ലം കുണ്ടറയിൽ