'എന്‍റെ മെന്‍റർ, ഗൈഡ്, കാഴ്ചയിൽ നിന്നേ മാഞ്ഞുള്ളൂ, ഹൃദയത്തിലിപ്പോഴും മായാതിരിപ്പുണ്ട്': വികാര നിർഭര കുറിപ്പ്

Published : Oct 01, 2023, 10:08 AM ISTUpdated : Oct 01, 2023, 10:10 AM IST
'എന്‍റെ മെന്‍റർ, ഗൈഡ്, കാഴ്ചയിൽ നിന്നേ മാഞ്ഞുള്ളൂ, ഹൃദയത്തിലിപ്പോഴും മായാതിരിപ്പുണ്ട്': വികാര നിർഭര കുറിപ്പ്

Synopsis

കോടിയേരിയുടെ വിയോഗം ഇന്നും നോവായി തുടരുകയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ബാക്കിവെച്ചു പോയ ഓർമകളുടെ തലോടലുകളില്ലാതെ ഒരു ദിനം പോലും  കടന്നുപോയിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കോടിയേരി തനിക്ക് ആരായിരുന്നുവെന്ന് സ്പീക്കര്‍ കുറിപ്പില്‍ അനുസ്മരിച്ചു.  

തന്റെ മെന്റർ, ഗൈഡ് അതിലേറെ പ്രിയ സഖാവായിരുന്നു കോടിയേരിയെന്ന് സ്പീക്കര്‍ പറഞ്ഞു. 1987 ലെ തെരഞ്ഞെടുപ്പിൽ കേട്ടു തുടങ്ങിയ കോടിയേരി എന്ന പേര് 1997 പിന്നിടുമ്പോഴേക്കും എപ്പോഴും  കൂടെ അനുഗമിക്കാനുള്ള സ്വാതന്ത്ര്യമുള്ള സഖാത്വമായി മാറി. അന്ന് തുടങ്ങിയ ഒരുമിച്ചുള്ള യാത്രയാണ് പയ്യാമ്പലം തീരം വരെ ഒന്നായി തുടർന്നതെന്ന് സ്പീക്കര്‍ അനുസ്മരിച്ചു.

കോടിയേരിയുടെ വിയോഗം ഇന്നും നോവായി തുടരുകയാണ്. കാഴ്ചയിൽ നിന്നു മാത്രമേ മായുകയുള്ളൂ. ഹൃദയത്തിലെന്നും മായാതിരിപ്പുണ്ടെന്ന് ഷംസീര്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സഖാവ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു എന്നത് അവിശ്വസനീയമാണ്. ഈ കഴിഞ്ഞ ഒരു വർഷ കാലയളവിൽ അദ്ദേഹം ബാക്കിവെച്ചു പോയ ഓർമ്മകളുടെ  തലോടലുകളില്ലാതെ ഒരു ദിനം പോലും എന്നിലൂടെ കടന്നുപോയിട്ടില്ല എന്നതാണ് സത്യം. 
അദ്ദേഹമെനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ എന്റെ മെന്റർ, ഗൈഡ് അതിലേറെ എന്റെ പ്രിയ സഖാവ്. 1987 ലെ തെരഞ്ഞെടുപ്പിൽ കേട്ടു തുടങ്ങിയ കോടിയേരി എന്ന പേര് 1997 പിന്നിടുമ്പോഴേക്കും എപ്പോഴും  കൂടെ അനുഗമിക്കാനുള്ള സ്വാതന്ത്ര്യമുള്ള സഖാത്വമായി മാറി. അന്ന് തുടങ്ങിയ ഒരുമിച്ചുള്ള യാത്രയാണ് പയ്യാമ്പലം തീരം വരെ ഒന്നായി തുടർന്നത്.

നഷ്ടത്തിന്റെ വ്യാപ്‌തി എന്തെന്ന് ഈ ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലും എനിക്ക് പറയാൻ സാധിക്കുകയില്ല. വരികളിൽ വാക്കുകളാൽ വിവരിക്കുകയെന്നതും അസാധ്യമാണ്. അത്രയേറെ സഖാവിന്റെ വിയോഗം ഇന്നുമെന്നിൽ നോവായി തുടരുകയാണ്. 

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട, മുന്നോട്ടുള്ള യാത്രയിൽ എനിക്ക് വഴികാട്ടിയായി നിന്ന  പ്രിയസഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു. വരുംകാല പ്രതിസന്ധി ഘട്ടങ്ങളിൽ സഖാവിന്റെ ഓർമ്മകൾ നമ്മെ കരുത്തോടെ നയിക്കട്ടെ. 

പ്രിയസഖാവെ, നിങ്ങൾ കാഴ്ചയിൽ നിന്നു മാത്രമേ മായുകയുള്ളൂ, ഹൃദയത്തിലിപ്പോഴും മായാതിരിപ്പുണ്ട്. ഇനിയെന്നും.....

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം