
തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിന് സഭയിൽ വീണ്ടും വിലക്ക്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്‍റെ ശ്രമം തടഞ്ഞ് സ്പീക്കര്‍. വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കര്‍ നിലപാട് എടുക്കുകയായിരുന്നു. ആരോപണം ഉന്നയിക്കാന്‍ ഒരുങ്ങിയ മാത്യു കുഴല്‍നാടന്‍റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു.
ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നൽകുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലായില്ലെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാൻ നിയമസഭ തെരഞ്ഞെടുത്തത്. നിയമസഭയിൽ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പാർട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam