
തിരുവനന്തപുരം: നിയമസഭയിൽ മാസ്ക് ഉപയോഗിക്കാതിരുന്ന സിപിഎം എഎൽഎ, എഎൻ ഷംസീറിനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. സഭയിൽ അടിയന്തിര പ്രമേയത്തിൽ മന്ത്രി മറുപടി നൽകുന്നതിനിടെയാണ് സ്പീക്കർ ഇക്കാര്യം ഓർമ്മിപ്പിച്ചത്.
എംൽഎമാരിൽ പലരും മാസ്ക് താടിക്ക് വെക്കുന്നതായാണ് കാണുന്നത്. ടെലിവിഷൻ ചാനലിലൂടെ അടക്കം സഭയിൽ നടക്കുന്നത് എല്ലാവരും കാണുന്നതാണ്. ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകരുതെന്നും സ്പീക്കർ പറഞ്ഞു. നേരത്തെയും പല തവണ മാസ്ക്ക് ധരിക്കണമെന്ന് സ്പീക്കർ എംഎൽമാരോട് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam