'ആരോപണങ്ങൾ പൊതുസമൂഹം വിലയിരുത്തുന്നുണ്ട്'; എത്ര മൂടിവച്ചാലും സത്യം പുറത്തുവരുമെന്ന് പി ശ്രീരാമകൃഷ്ണന്‍

By Web TeamFirst Published Dec 14, 2020, 9:26 AM IST
Highlights

ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തിൽ വസ്തുത മറക്കരുത്. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തു വരുമെന്നും സ്പീക്കർ പറഞ്ഞു. 

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ ശക്തമായ ജനവികാരമുണ്ടാകുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. അപവാദങ്ങളിൽ അഭിരമിക്കേണ്ടവരല്ല, വികസന കാര്യങ്ങളിൽ ഇടപെടുന്നവരാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന് സ്പീക്കർ പറഞ്ഞു. ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തിൽ വസ്തുത മറക്കരുത്. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തുവരും. മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

കെ സുരേന്ദ്രൻ്റെ ആരോപണങ്ങളില്‍ എത്രത്തോളം ശരിയാണെന്ന് പൊതു ജനം മനസിലാക്കട്ടെ. ഇവയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. മാധ്യമങ്ങൾ മൊഴികളോ റിപ്പോർട്ടുകളോ കണ്ടിട്ടല്ല റിപ്പോർട്ട് ചെയ്യുന്നതെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു. ഏത് തരം അന്വേഷണങ്ങൾക്കും തയ്യാറാണെന്നും അപവാദ പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 

click me!