
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്‍റിജൻ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. മന്ത്രിമാരായ വിഎസ് സുനിൽകുമാറിന്‍റെയും എ സി മൊയ്തീന്‍റെയും ഇപി ജയരാജന്‍റെയും ആന്‍റിജൻ പരിശോധനാഫലവും നെഗറ്റീവാണ്.
കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് ഏഴ് മന്ത്രിമാരും സ്പീക്കറും ഡിജിപിയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാനാപകട സമയത്താണ് കളക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കത്തില്‍ വന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. 7 മന്ത്രിമാരും നിലവിൽ നിരീക്ഷണത്തിലാണുള്ളത്. ഇ പി ജയരാജൻ, കെ കെ ശൈലജ. എ കെ ശശീന്ദ്രൻ, എ സി മൊയ്തീൻ,വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ കെ ടി ജലീൽ എന്നീ മന്ത്രിമാരും സ്പീക്കർ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തിലാണ്.
Also Read: മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam