ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ പ്രമേയം; പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്ന് സ്പീക്കര്‍

By Web TeamFirst Published Jan 25, 2020, 12:13 PM IST
Highlights

ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് അനുമതി തേടിയത്. കാര്യപദേശക സമിതിയുടെ പരിഗണനയിൽ വിഷയം ഉണ്ടെന്ന് സ്പീക്കര്‍ 

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമ കൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ കത്ത് കിട്ടിയെന്ന് സ്പീക്കര്‍ സ്ഥിരീകരിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് തുടര്‍ നടപടികൾ ആലോചിക്കുകയാണ്. കാര്യോപദേശ സമിതി ഇക്കാര്യം പരിഗണിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. 

നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന വിധം പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നൽകിയത്. 

തുടര്‍ന്ന് വായിക്കാം: ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ചെന്നിത്തല; നിയമസഭാ പ്രമേയത്തിന് സ്പീക്കറുടെ അനുമതി തേടി... 

സര്‍ക്കാര്‍ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരായ നിലപാടുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിപക്ഷ നീക്കം എന്നതും ശ്രദ്ധേയമാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്താൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും പ്രതിഷേധങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ വിശദീകരണം തേടുന്നതായും റിപ്പോര്‍ട്ടപകളുണ്ടായിരുന്നു. 

 

click me!