ഒരു വര്‍ഷത്തിനിടെ സ്പീക്കര്‍ നടത്തിയത് 9 വിദേശയാത്ര ; ചെലവ് അഞ്ച് ലക്ഷത്തിന് പുറത്ത്

By Web TeamFirst Published Dec 10, 2020, 1:09 PM IST
Highlights

ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും വ്യക്തിപരമായ ആവശ്യത്തിന് രണ്ട് തവണയും ആണ് സ്പീക്കര്‍ വിദേശത്തേക്ക് പോയത്. 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പങ്കുള്ള ഉന്നതനെന്ന ആരോപണത്തിന് പുറകെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങൾ പുറത്ത്. ഒരു വര്‍ഷത്തിനിടെ 9 തവണ സ്പീക്കര്‍ വിദേശയാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ. ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും വ്യക്തിപരമായ ആവശ്യത്തിന് രണ്ട് തവണയും ആണ് സ്പീക്കര്‍ വിദേശത്തേക്ക് പോയത്. 5,1O859 രൂപ വിദേശയാത്രക്കായി ചെലവഴിച്ചിട്ടുണ്ടെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. 

തുടര്‍ന്ന് വായിക്കാം: 

 

click me!