'എം പിമാർ വികസനത്തിൽ ശ്രദ്ധിക്കാത്തത് തിരുത്താൻ സർക്കാർ നിർദേശം നൽകുമോ 'നിയമസഭയിലെ ചോദ്യത്തിനെതിരെ സ്പീക്കര്‍

Published : Aug 29, 2022, 12:45 PM IST
'എം പിമാർ വികസനത്തിൽ ശ്രദ്ധിക്കാത്തത് തിരുത്താൻ സർക്കാർ നിർദേശം നൽകുമോ 'നിയമസഭയിലെ ചോദ്യത്തിനെതിരെ സ്പീക്കര്‍

Synopsis

ഇത്തരം പരാമർശം നിയമസഭാ ചോദ്യത്തിൽ വന്നത് അപാകതയാണ്.ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് പിഴവ് വന്നത് അംഗീകരിക്കാൻ ആകില്ലെന്നും എം ബി രാജേഷ്

തിരുവനന്തപുരം: നിയമസഭയില്‍ ഭരണകക്ഷി ബെഞ്ചില്‍ നിന്നുള്ള വിവാദ ചോദ്യത്തിനെതിരെ സ്പീക്കറുടെ റൂളിംഗ്.കേരളത്തിൽ നിന്നുള്ള എം. പിമാർ വികസനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാത്തത് തിരുത്താൻ സർക്കാർ നിർദേശം നൽകുമോ എന്നായിരുന്നു ഭരണകക്ഷി ബെഞ്ചിൽ നിന്നുള്ള ചോദ്യം.ചോദ്യം അംഗീകരിച്ച് പട്ടികയിൽ വന്നത് ആണ് വിവാദം ആയത്.പരാമർശം നിയമസഭാ ചോദ്യത്തിൽ വന്നത് അപാകതയാണ്.ആവർത്തിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .പിഴവ് വന്നത് അംഗീകരിക്കാൻ ആവില്ല.അംഗങ്ങൾക്കും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി .ഇത്തരം പരാമർശങ്ങൾ പാടില്ല എന്ന് നിർദേശം നൽകിയിട്ടുണ്ട് എന്നിട്ടും ആവർത്തിച്ചു.ഇതില്‍ അസന്തുഷ്ടി അറിയിക്കുന്നു എന്നും സ്പീക്കർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം