`ചട്ടം പഠിപ്പിക്കാൻ', നിയമസഭയിൽ പ്രത്യേക റൂളിം​ഗുമായി സ്പീക്കർ; പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും

Published : Jun 03, 2026, 10:29 AM IST
sabha

Synopsis

നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ. പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്നും ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കർ സഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.

ചട്ടം പഠിപ്പിക്കുന്നതിൻ്റെ ഭാ​ഗമായാണ് സ്പീക്കർ പ്രത്യേക റൂംളിംഗ് നൽകുന്നത്. ഇന്നലെ തുടക്കം ആയതിനാൽ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടുവെന്നും ചെയറിന് മുഖം മറച്ച് നിൽക്കുകയും സഭയുടെ തലങ്ങും വിലങ്ങും നടക്കുകയും ചെയ്തുവെന്നും സ്പീക്കർ പറഞ്ഞു. ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രക്ഷാപ്രവർത്തന' കേസ് അട്ടിമറി; 'ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കണ്ടിട്ടില്ല', വിശദീകരണത്തിന് കൂടുതല്‍ സമയം തേടി എഡിജിപി അജിത് കുമാർ
Malayalam News Live: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറിക്കേസ്; ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും