പിഎസ്‍സി പരീക്ഷ മലയാളത്തില്‍ : മേല്‍നോട്ടത്തിന് ഉപസമിതിയെ നിയോഗിച്ചു

By Web TeamFirst Published Oct 9, 2019, 9:43 PM IST
Highlights

ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഉപസമിതി സമര്‍പ്പിക്കും. 

തിരുവനന്തപുരം: പിഎസ്‍സി ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും തയ്യാറാക്കാന്‍  സഹായിക്കുന്നതിന് ഉപസമിതി രൂപീകരിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായരായിരിക്കും സമിതിയുടെ കണ്‍വീനര്‍. സര്‍വ്വകലാശാലകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. 

ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഉപസമിതി സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. 

click me!