ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരും

Published : Mar 17, 2025, 01:59 PM IST
ഉച്ചയ്ക്ക് ശേഷം എല്ലാ ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരും

Synopsis

ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്.

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്കുള്ള സാധ്യത. എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി ഇടിമിന്നലൊടു കൂടിയ വേനൽ മഴ സാധ്യതയുണ്ട്. തുടക്കത്തിൽ തെക്കൻ ജില്ലകളിലും തുടർന്ന്  വടക്കൻ ജില്ലകളിലും  മഴ ലഭിച്ചേക്കും. അതേസമയം, ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. 

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കെ റെയിൽ അടഞ്ഞ അധ്യായം'; മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം ഉടൻ പഴയപടിയാകുമെന്ന് ബിനോയ് വിശ്വം
എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസ്: പ്രതികളായ മുഴുവൻ ആർഎസ്എസ്-ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു