ഒടുവിൽ വഴങ്ങി സർക്കാർ, ആശമാരുടെ ഒരാവശ്യം അംഗീകരിച്ചു, ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

Published : Mar 17, 2025, 01:27 PM ISTUpdated : Mar 17, 2025, 01:28 PM IST
ഒടുവിൽ വഴങ്ങി സർക്കാർ, ആശമാരുടെ ഒരാവശ്യം അംഗീകരിച്ചു, ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

Synopsis

ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടക്കുന്നതിനിടെ ഒരാവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. ആശമാര്‍ക്ക് ഓണറേറിയം നൽകുന്നതിനായുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരത്തിന്‍റെ വിജയമാണെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതുവരെ സമരം തുടരുമെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 36 ദിവസത്തിലേക്ക് കടന്ന് ഉപരോധത്തിലേക്ക് നീങ്ങിയതിനിടെ ഓണറേറിയം നൽകുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളിൽ ഒരാവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ഉള്‍പ്പെടെ ഓണറേറിയത്തിൽ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം സമരത്തിന്‍റെ വിജയമാണെന്നും എന്നാൽ, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ആറുവരെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടരുമെന്നും ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. ഓണേറിയം വര്‍ധനവ്, പെന്‍ഷൻ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ തീരുമാനം ആകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും മറ്റു സമരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ തേടുമെന്നും ബിന്ദു പറഞ്ഞു.

ആളിക്കത്തി അവകാശ സമരം: സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ആശ പ്രവർത്തകർ

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം