ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു: മന്ത്രി കെ മുരളീധരൻ

Published : Aug 13, 2026, 10:28 PM IST
k muraleedharan

Synopsis

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി സ്ഥാനക്കയറ്റം നൽകുന്നതിനായി പ്രത്യേക എച്ച്.ആർ സെൽ രൂപീകരിച്ചു. ഫയലുകളിലെ കാലതാമസം ഒഴിവാക്കി ഈ വർഷം ഡിസംബറോടെ നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഒഴിവുകൾ കൃത്യമായി നികത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ പ്രതിസന്ധിയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. സീനിയോറിറ്റി ലിസ്റ്റ്, സ്ഥാനക്കയറ്റ നടപടികൾ സംബന്ധിച്ച ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യം കൂടിയാണ് ഇതോടെ പരിഹരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനിൽ.വി, പ്ലാനിംഗ് വിഭാഗം ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.വിനീത്.വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് സെൽ പ്രവർത്തിക്കുക. ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളുമായി ഏകോപിച്ചാണ് സെല്ലിന്റെ പ്രവർത്തനം.

സ്‍പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള എല്ലാ ഡോക്ടർമാരുടെ സീനിയോറിറ്റി, സ്ഥാനക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ഈ വർഷം ഡിസംബറോടെ മുമ്പ് തീർപ്പാക്കി സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഞ്ഞിരപ്പുഴ ഡാമിന്‍റെ റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസ പ്രകടനം; വിചിത്രവാദവുമായി യുവാക്കൾ, അറസ്റ്റ്
മല്ലപ്പള്ളിയിൽ പൊലീസിന് എതിരെ ഭീഷണി പ്രസംഗം; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരെ കേസ്