വിവാദം ഒഴിവാക്കാൻ നടപടി; ഐടി വകുപ്പിലെ കരാർ നിയമനങ്ങൾക്ക് ഇനി പ്രത്യേക സമിതി

By Web TeamFirst Published Sep 25, 2020, 4:18 PM IST
Highlights

സംസ്ഥാന ഐടി വകുപ്പിലെ കരാർ നിയമനങ്ങൾ വിവാദമായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പിലെ കരാർ നിയമനങ്ങളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും ഇനി മുതൽ പ്രത്യേക സമിതി. അഞ്ചംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഐടി വകുപ്പിലെ  കരാർ ജീവനക്കാരുടെ പ്രവർത്തനങ്ങളും ഇനി മുതൽ അഞ്ചംഗ സമിതി  വിലയിരുത്തണം. നിയമനങ്ങളിൽ മാത്രമല്ല കരാര്‍ പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത് ഈ സമിതിയാണ്. 

ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങളും നിയമനങ്ങളിലെ ക്രമക്കേടുകളും എല്ലാം വൻ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാർ നടപടി. ഐടി സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും അഞ്ചംഗ മേൽനോട്ട സമിതി പ്രവര്‍ത്തിക്കുക 

click me!