'യേശുദാസ് ഉത്രാടം നക്ഷത്രം' ശബരിമലയില്‍ നാളെ ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും

Published : Jan 10, 2024, 03:09 PM IST
'യേശുദാസ് ഉത്രാടം നക്ഷത്രം' ശബരിമലയില്‍ നാളെ  ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും

Synopsis

ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ  ചുമതലയിലാണ് വഴിപാടുകൾ നടത്തുക

ശബരിമല: ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭാവഗായകനായി ജൻമനക്ഷത്രത്തിൽ (ജനുവരി 12 ന് ) ശബരിമല ക്ഷേത്രത്തില്‍  തിരുവിതാംകൂർ ദേവസ്വം ബോർഡ് വക  പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലർച്ചെ ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തും.ഗാനഗന്ധർവ്വനു വേണ്ടി നെയ്യഭിഷേകവും നടത്തുന്നുണ്ട്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ  ചുമതലയിലാണ് വഴിപാടുകൾ നടത്തുക.

ശബരിമല അയ്യപ്പ സ്വാമിയെ ഉണർത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സകീർത്തനവും ശബരിമലയിൽ പൊഴിയുന്നത് ഗാനഗന്ധർവ്വന്‍റെ  സ്വരമാധുരിയിലാണ്. എൺപത്തിനാലിന്‍റെ നിറവിൽ നിൽക്കുന്ന,ഭക്തകോടികൾക്ക് ഭാഷാഭേദമെന്യേ അയ്യപ്പസ്വാമിയുടെ നൂറുകണക്കിന് കീർത്തനങ്ങൾ സമ്മാനിച്ച ഡോ.കെ.ജെ.യേശുദാസിന് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹത്തിന് എല്ലാവിധ ജൻമദിനാശംസകളും നേരുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി.എസ്. പ്രശാന്ത് പറഞ്ഞു. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്കാരത്തിന്‍റെ  ആദ്യ സ്വീകർത്താവു കൂടിയായ ഡോ.കെ.ജെ.യേശുദാസിനു വേണ്ടി ജൻമനക്ഷത്രത്തിൽ ദേവസ്വം ബോർഡ് നടത്തുന്ന വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം നടത്തിയതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ്  അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടാം ബലാത്സം​ഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കില്ല, ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍
വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്