പ്രവാസി പെൻഷൻ തട്ടിപ്പ്: എല്ലാ പെൻഷൻ അക്കൗണ്ടുകളും പരിശോധിച്ചേക്കും, അന്വേഷണം പ്രത്യേക സംഘത്തിന്

Published : Feb 18, 2023, 01:11 PM ISTUpdated : Feb 18, 2023, 01:13 PM IST
പ്രവാസി പെൻഷൻ തട്ടിപ്പ്: എല്ലാ പെൻഷൻ അക്കൗണ്ടുകളും പരിശോധിച്ചേക്കും, അന്വേഷണം പ്രത്യേക സംഘത്തിന്

Synopsis

മുടങ്ങി കടന്ന പ്രവാസികളുടെ പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയും, പ്രവാസി അല്ലാവരെ വ്യാജ രേഖകളിൽ തിരുകി കയറ്റിയുമാണ് തട്ടിപ്പ് നടത്തിയത്.

തിരുവനന്തപുരം : പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണം കൈമാറിയത്. പ്രവാസികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയുള്ള തട്ടിപ്പിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വിശദമായ അന്വേഷണത്തിന് പുതിയ സംഘത്തിന് കൈമാറിയത്. ഏഷ്യാനെറ്റ് ന്യൂസാണ് പ്രവാസി പെൻഷൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

മുടങ്ങി കടന്ന പ്രവാസികളുടെ പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയും, പ്രവാസി അല്ലാവരെ വ്യാജ രേഖകളിൽ തിരുകി കയറ്റിയുമാണ് തട്ടിപ്പ് നടത്തിയത്. 99 അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് കൻോറമെൻ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേവരെ കണ്ടെത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡിലെ താൽക്കാലി ജീവനക്കാരി ലിനയും, ഏജൻറായിരുന്ന ശോഭയുമാണ് ഇതുവരെ പിടിയിലായത്.

തട്ടിപ്പിൻെറ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തെ തട്ടിപ്പ് പരിശോധനയിൽ പുറത്തുവന്നത് 70 ലക്ഷത്തിലധികം തട്ടിപ്പാണ്. 30,000 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നൽകുന്നുണ്ട്. അതിനാൽ ഓരോ അക്കൗണ്ടുകളും പരിശോധിച്ചാൽ തട്ടിപ്പിൻെറ വ്യാപതി ഉയരും. അതിനുവേണ്ടിയാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സുരേഷിൻെറ നേതൃത്വത്തിലുള്ള സംഘത്തിന് കമ്മീഷണർ അന്വേഷണം കൈമാറിയത്.

'സിപിഎം ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടി' : സതീശൻ

മുടങ്ങി കിടന്ന അക്കൗണ്ടുകള്‍ പുതുക്കാൻ പലിശ സഹിതം നൽകിയ തുകയും പ്രതികള്‍ തട്ടിയെടുത്തു. പക്ഷെ ഇപ്പോഴും അന്വേഷണം രണ്ടുപേരിലൊതുങ്ങി നിൽക്കുകയാണ്. രണ്ടാം പ്രതിയായ ഏജന്റ് ശോഭയുടെ പേരിലും വ്യാജ പെൻഷൻ അക്കൗണ്ടുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായതിനാൽ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടും കേസെടൊപ്പ അന്വേഷണം നടത്തിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് പെൻഷൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് കേസെും അറസ്റ്റുമുണ്ടായത്. ഒരു പെൻഷൻ  അക്കൗണ്ടു തുടങ്ങണമെങ്കിൽ ഒരു കരാർ ജീവനക്കാരി മാത്രം വിചാരിച്ചാൽ സാധിക്കില്ല. ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ വരെ അനുമതി നൽകണം. പ്രത്യേക സംഘത്തിൻെറ അന്വേഷണം ഉന്നതരിലേക്കെത്തുമോയെന്നാണ് അറിയേണ്ടത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു