ട്രെയിൻ യാത്രക്കാർക്ക് ഇരട്ടിമധുരം; ബെം​ഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത്, നവരാത്രിക്ക് സ്പെഷ്യൽ ട്രെയിൻ

Published : Oct 15, 2026, 02:08 PM IST
Ottapalam

Synopsis

നവരാത്രി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ബെംഗളൂരു: ബെം​ഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനമനുസരിച്ച് ഒരു മിനിറ്റാണ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാവുക. എറണാകുളത്തേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് 2.30-നും ബംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 10.59-നും ഒറ്റപ്പാലത്ത് എത്തും.

നവരാത്രി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ബംഗളൂരു കന്റോൺമെന്റിൽ നിന്ന് ഒക്ടോബർ 16-ന് വൈകിട്ട് 4.40-ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെത്തും. സേലം, പാലക്കാട്, കോട്ടയം വഴിയുള്ള ഈ സർവീസിന്റെ മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40-നാണ് ക്രമീകരിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെറ്റായിപ്പോയി സർ...; വിവാദ എഫ്ബി പോസ്റ്റിൽ വിശദീകരണം നൽകി കന്റോൺമെന്റ് എസ്എച്ച്ഒയും എസ്ഐയും
ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല