
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെയുള്ള എഫ് ബി പോസ്റ്റിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് വിശദീകരണം നൽകി കന്റോൺമെൻറ് എസ്എച്ച്ഒയും എസ്ഐയും. പ്രകോപനപരമായി എഫ് ബി പോസ്റ്റ് ഇട്ടത് തെറ്റായിപ്പോയെന്നാണ് എസ്എച്ച്ഒ സതീഷിൻ്റെ വിശദീകരണം. പൊലീസ് ചട്ടപ്രകാരം ഇടാൻ പാടില്ലാത്തതായിരുന്നു. പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് കമ്മീഷണർക്ക് വിശദീകരണം നൽകി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ വിളിച്ച് സംസാരിച്ചത് വീട്ടിലേക്കുള്ള മാർച്ച് തടയണമെന്ന് പറയാനാണെന്നാണ് വിശദീകരണം.
സംസാരത്തിനിടയിൽ വികാരത്താൽ ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചുപോയതാണെന്നും എസ്ഐ ഗോകുലിൻ്റെ വിശദീകരിച്ചു. വിശദീകരണങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് കമ്മീഷണർ അറിയിച്ചു. ഹോസ്റ്റലിനുള്ളിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചതിന് ഗോകുലിനെതിരെ മറ്റൊരു വകുപ്പുതല അന്വേഷണം കൂടി നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam