
കൽപ്പറ്റ: ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം.
മിഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം ഇന്നലെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു. എന്തുവില കൊടുത്തും ആനയെ വരുതിയിലാക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് ദൗത്യസംഘം മുന്നോട്ടുപോകുന്നത്. ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യം ഒന്നുകൂടി ദുഷ്‌കരമാക്കിയിട്ടുണ്ട്. ബേലൂർ മഖ്‌നയെ ലക്ഷ്യംവെക്കുന്ന ദൗത്യ സംഘത്തിന് നേരെ ഈ മോഴയാന ആക്രമണത്തിന് മുതിര്‍ന്നിരുന്നു. വെടിയുതിര്‍ത്താണ് ദൗത്യംസംഘം ആനയെ തുരത്തിയത്. മോഴ ബേലൂര്‍ മഖ്‌നയെ വിടാതെ കൂടെകൂടിയതും വനത്തിനുള്ളിലെ കുറ്റിക്കാടുകളും തന്നെയാണ് ഇപ്പോഴും വലിയ പ്രതിസന്ധിയായിരിക്കുന്നത്. നിരപ്പായ സ്ഥലങ്ങളിലേക്ക് ബേലൂര്‍ മഖ്‌ന എത്തുന്നില്ലെന്ന് മാത്രമല്ല ട്രാക്കിങ് ടീമിന്റെ സാന്നിധ്യം മനസിലാക്കിയിട്ടോ മറ്റോ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ആന ഉടനടി മാറിപ്പോകുന്നുമുണ്ട്.
മൂന്നാം ചർച്ചയും പരാജയം; കർഷകരുടെ സമരത്തിനിടെ മോദി ഇന്ന് ഹരിയാനയിൽ, കനത്ത സുരക്ഷ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam