മലപ്പുറത്ത് അതിവേഗം എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; അപ്പോൾ അറിഞ്ഞില്ല വാസുദേവനെ ഇടിച്ചിട്ടത് മകനാണെന്ന് !

Published : Jan 27, 2024, 11:42 PM IST
മലപ്പുറത്ത് അതിവേഗം എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; അപ്പോൾ അറിഞ്ഞില്ല വാസുദേവനെ ഇടിച്ചിട്ടത് മകനാണെന്ന് !

Synopsis

 മലപ്പുറം വണ്ടൂരിൽ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ മകൻ ശ്രമിച്ച വാര്‍ത്ത ഇന്നലെ രാവിലെയോടെയാണ് പുറത്തുവന്നത്

മലപ്പുറം: മലപ്പുറം വണ്ടൂരിൽ പിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ മകൻ ശ്രമിച്ച വാര്‍ത്ത ഇന്നലെ രാവിലെയോടെയാണ് പുറത്തുവന്നത്. നടുവത്ത് സ്വദേശി വാസുദേവനെയാണ് മകൻ സുദേവ് കാറിടിപ്പിച്ചത്. സുദേവിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകീട്ട് മൂന്നരയ്ക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വാസുദേവനെ അമിത വേഗതയിലെത്തിയ ഒരു  കാർ ഇടിച്ചുതെറിപ്പിച്ചു. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.

വാസുദേവനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. നാട്ടുകാര്‍ പിന്നാലെ പിന്തുടര്‍ന്ന് കാര്‍ പിടികൂടി. ഇതിനിടയിൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പിന്നീടുള്ള അന്വേഷണത്തിലാണ് മകനായ സുദേവാണ് അച്ഛനെ കാറിടിപ്പിച്ചതെന്ന് വ്യക്തമായത്.  കാറിനകത്ത് മകനായിരിക്കുമെന്ന് മകൻ പൊലീസിന്റെ പിടിയിലാകുന്നതു വരെ നാട്ടുകാര്‍ ചിന്തിച്ച് പോലുമില്ല. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ നിന്ന്  അറസ്റ്റ് ചെയ്ത സുദേവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാസുദേവൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

താമരശ്ശേരി ചുരത്തിൽ സ്കൂൾ വാനിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു, നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, 5പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ സ്കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്‍റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. എതിര്‍ഭാഗത്തേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എതിര്‍വശത്ത് വലിയ കുഴിയാണുള്ളത്. മതിലില്‍ ഇടിച്ചുനിന്നതിനാലാണ് വലിയ അപകടമൊഴിവായത്. ഇന്ന് വൈകിട്ടോടെ ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്. മലപ്പുറം വേങ്ങരയിലെ കെആർഎച്ച്എസ് സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, അവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ