യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ്; ദുബൈ-കൊച്ചി വിമാനം വൈകിയത് 12 മണിക്കൂറിലേറെ, ഡൽഹിയിലേക്കുള്ള വിമാനം റദ്ദാക്കി

Published : Jul 31, 2026, 08:45 AM IST
spicejet delay

Synopsis

ദുബൈ - കൊച്ചി സ്പൈസ് ജെറ്റ് വിമാനം 12 മണിക്കൂറിലേറെ വൈകിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം റദ്ദാക്കിയത് യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.

കൊച്ചി: യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റിന്‍റെ ദുബൈ - കൊച്ചി വിമാനം 12 മണിക്കൂറിലേറെയായി വൈകുന്നു. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ ഇരിക്കേണ്ടി വന്ന യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈകാതെ വിമാനം കൊച്ചിയിൽ എത്തുമെന്നാണ് അറിയിപ്പ്. വിമാനം എന്തുകൊണ്ട് വൈകുന്നു എന്നത് സംബന്ധിച്ച വ്യക്തത സ്പൈസ് ജെറ്റ് ഇതുവരെ നൽകിയിട്ടില്ല.

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം റദ്ദാക്കി. അർദ്ധരാത്രി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ കുടുങ്ങി. യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലർച്ചെ രണ്ട് മണിയോടെ പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് വന്നു. എന്നാൽ പിന്നീട് രാത്രി 11 മണിയോടെ വിമാനം റദ്ദാക്കുകയാണെന്ന അറിയിപ്പ് വന്നു. അപ്പോഴേക്കും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതോടെ യാത്രക്കാർ പ്രകോപിതരായി. ഏറെ നേരം ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. പൂനെയിൽ നിന്ന് ദുബൈയിലേക്കുളള വിമാനവും വൈകുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകൾ എംസി റോഡിൽ; നടുറോഡിൽ തള്ളിയത് ഓടുന്ന വാഹനത്തിൽ നിന്ന്
പാൻട്രി, വൈഫൈ, ടോയ്ലറ്റ്... എല്ലാം റെഡി; പക്ഷേ വന്ദേഭാരത്തിനെ വെല്ലുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകൾ ഇപ്പോഴും കട്ടപ്പുറത്ത്