ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകൾ എംസി റോഡിൽ; നടുറോഡിൽ തള്ളിയത് ഓടുന്ന വാഹനത്തിൽ നിന്ന്

Published : Jul 31, 2026, 07:55 AM IST
condoms on road

Synopsis

ആലപ്പുഴ ചെങ്ങന്നൂരിൽ എംസി റോഡിൽ ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ കണ്ടെത്തി. വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു

ആലപ്പുഴ: ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകൾ നടുറോഡിൽ തള്ളി. എംസി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ ആണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെയാണ് രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ നടുറോഡിൽ കണ്ടെത്തിയത്. ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തള്ളുകയായിരുന്നോ അതോ അബദ്ധത്തിൽ വീണതാണോയെന്ന് വ്യക്തമല്ല. വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ഉടൻ തന്നെ റോഡിൽ നിന്ന് അവ നീക്കം ചെയ്യാൻ നഗരസഭ നിർദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാൻട്രി, വൈഫൈ, ടോയ്ലറ്റ്... എല്ലാം റെഡി; പക്ഷേ വന്ദേഭാരത്തിനെ വെല്ലുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകൾ ഇപ്പോഴും കട്ടപ്പുറത്ത്
കേരളത്തെ നടുക്കിയ മുത്തങ്ങ സമരം; പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം ഇന്ന് വിധി