തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്, ടാങ്കൾ ലോറിയിൽ നിന്നും ലക്ഷങ്ങൾ പിടികൂടി

By Web TeamFirst Published Jun 30, 2021, 3:50 PM IST
Highlights

മധ്യപ്രദേശിൽ നിന്നും ഫാക്ടറിയിലെത്തിച്ച ടാങ്കറിൽ നിന്ന് മൂന്ന് ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്.

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്.  4000 ലിറ്ററോളം സ്പിരിറ്റ് മുക്കിയെന്നാണ് സൂചന. എക്സൈസ് സംഘം സ്ഥലത്ത് എത്തി ടാങ്കറുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.ലീഗൽ മെട്രോളജി വിഭാഗവും  ട്രാവൻകൂർ ഷുഗേഴ്സിൽ പരിശോധന നടത്തുന്നുണ്ട്. 

മധ്യപ്രദേശിൽ നിന്നും ഫാക്ടറിയിലെത്തിച്ച രണ്ട് ടാങ്കറുകളിൽ നിന്നായി ഒൻപത് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. പണം എത്തിച്ചത് സ്ഥാപനത്തിലെ ജീവനക്കാരൻ അരുണിന് കൊടുക്കാൻ ആണ് എന്ന് ടാങ്കർ ഡ്രൈവർമാർ മൊഴി നൽകി. ഇതേ തുടർന്ന് അരുണ് എന്ന ജീവനക്കാരനേയും രണ്ട് ടാങ്കർ ലോറി ഡ്രൈവർമാരേയും എക്സൈസ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്. ടാങ്കറുകളിലെ സ്‌പിരിറ്റിൻ്റെ അളവും എടുക്കുന്നുണ്ട്. 

 

 

click me!