കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത; മുന്നണി മാറണമെന്ന നിലപാടില്‍ ജോസ് കെ മാണി, എൽഡിഎഫിനൊപ്പം നിൽക്കാൻ റോഷി അഗസ്റ്റിനും പ്രമോദ് നാരായണും

Published : Jan 13, 2026, 10:38 AM IST
Jose k mani Roshy Augustine

Synopsis

ജോസ് കെ മാണിയും രണ്ട് എംഎല്‍എമാരും മുന്നണി മാറ്റത്തിന് ഒരുങ്ങുന്നു എന്നാണ് സൂചന. എല്‍ഡിഎഫ് വിടേണ്ടന്നാണ് റോഷി അഗസ്റ്റിന്‍റെയും പ്രമോദ് നാരായണന്‍റെയും നിലപാട്.

കോട്ടയം: മുന്നണി മാറ്റ നീക്കത്തില്‍ കേരള കോൺഗ്രസ് എമ്മിൽ ഭിന്നത. ജോസ് കെ മാണിയും രണ്ട് എംഎല്‍എമാരും മുന്നണി മാറ്റത്തിന് ഒരുങ്ങുന്നു എന്നാണ് സൂചന. ജോബ് മൈക്കിളും സെബാസ്റ്റ്യൻ കുളത്തിങ്ങലുമാണ് ജോസിനൊപ്പമുള്ളത്. അതേസമയം, എല്‍ഡിഎഫ് വിടേണ്ടന്നാണ് റോഷി അഗസ്റ്റിന്‍റെയും പ്രമോദ് നാരായണന്‍റെയും നിലപാട്. എന്നാല്‍, ജയരാജ് ഇതുവരെ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റാന്നി എംഎൽഎ പ്രമോദ് നാരായണനും തുടരും എന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. എൽഡിഎഫിൽ തുടരണമെന്ന് റോഷിക്കൊപ്പം ശക്തമായ നിലപാടെടുക്കുന്ന ആളാണ് പ്രമോദ്.

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നണിമാറ്റ ചർച്ച

മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ 16 ന് കേരള കോൺഗ്രസ്‌ എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം വിളിച്ചു. യോഗത്തിൽ മുന്നണി മാറ്റം ചർച്ച ചെയ്യും എന്നാണ് സൂചന. യുഡിഎഫ് മനസ്സുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാട് അറിയിക്കുന്നു. ഇടതിനൊപ്പം നിന്നാൽ ഒരു സീറ്റും കിട്ടില്ലെന്ന് ജോസ് വിഭാഗം പാർട്ടിക്കുള്ളിൽ അഭിപ്രായപ്പെട്ടു എന്നാണ് സൂചന. സിപിഎം സഹായിച്ചില്ലെന്ന് വരെ ജോസ് പറഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഭിന്നത അന്തിമ തീരുമാനത്തിന് ജോസിനും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് സൂചന. അതേസമയം, ജില്ലാ പ്രസിഡന്റ്മാരെയും ജില്ലാ ഭാരവാഹികളെയും ഒപ്പം നിർത്താൻ റോഷിയുടെ വിഭാഗവും ജോസിന്റെ വിഭാഗവും നീക്കം നടക്കുന്നുണ്ട് എന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരള'ക്ക് പകരം 'കേരളം'; സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്ന് ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ
ഭാര്യ 8 വർഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു, യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ