ആലപ്പുഴയിൽ ശ്രീനാരായണ ​ഗുരുമന്ദിരത്തിന് നേരെ ആക്രമണം: ഗേറ്റും കൊടിമരവും വലിച്ചെറിഞ്ഞു, കാണിക്ക വഞ്ചി തകർത്തു

Published : Nov 01, 2023, 11:30 AM IST
ആലപ്പുഴയിൽ ശ്രീനാരായണ ​ഗുരുമന്ദിരത്തിന് നേരെ ആക്രമണം: ഗേറ്റും കൊടിമരവും വലിച്ചെറിഞ്ഞു, കാണിക്ക വഞ്ചി തകർത്തു

Synopsis

അക്രമികള്‍ കാണിക്ക വഞ്ചി തകര്‍ത്തെങ്കിലും പണം എടുത്തിട്ടില്ല. മന്ദിരത്തിന്‍റെ ഗേറ്റും കൊടിമരവും തകര്‍ത്ത് ദൂരേക്ക് എറിഞ്ഞ നിലയിലായിരുന്നു. 

ആലപ്പുഴ: കാട്ടൂരിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിന്റെ ഗേറ്റും കാണിക്ക വഞ്ചിയും തകർത്ത നിലയിലാണ്. മോഷണ ശ്രമമല്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മന്ദിരത്തിന്‍റെ ഗേറ്റും കൊടിമരവും തകര്‍ത്ത് ദൂരേക്ക് എറിഞ്ഞ നിലയിലായിരുന്നു. 

ഇരുട്ടടിയായി പാചക വാതക വില വർധനവ്;കൂട്ടിയത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില, ഹോട്ടൽ മേഖലയെ ബാധിക്കും

മോഷണ ശ്രമമല്ല നടന്നത്. അക്രമികള്‍ കാണിക്ക വഞ്ചി തകര്‍ത്തെങ്കിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഗുരുമന്ദിരത്തിലെ കൊടികളും ബോര്‍ഡുകളും നശിപ്പിച്ചു. ഭാരവാഹികള്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തുകയാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന സൂചനകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ല.
 

PREV
click me!

Recommended Stories

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ