കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്ന് ശ്രീധരന്‍പിള്ള; രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പി കെ കൃഷ്ണദാസ്

Published : Feb 26, 2019, 10:16 PM ISTUpdated : Feb 26, 2019, 10:18 PM IST
കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്ന് ശ്രീധരന്‍പിള്ള; രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പി കെ കൃഷ്ണദാസ്

Synopsis

പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരിയുെ പ്രസ്താവനയ്ക്കെതിരെ ശ്രീധരന്‍പിള്ള. കോടിയേരി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണെന്ന് പി കെ കൃഷ്ണദാസ്.

കൊച്ചി: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബി ജെ പി ഉദ്ദേശിക്കുന്നില്ല. ഇന്ത്യയെ വിഭജിക്കണമെന്ന നിലപാടാണ് സി പി എം പണ്ടും ശ്രമിച്ചിട്ടുള്ളതെന്നും കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്നും ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു.

സൈനിക നടപടിയെ കോടിയേരി അപമാനിച്ചുവെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസും ആരോപിച്ചു. കോടിയേരി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണ്. കോടിയേരിയുടെ നടപടി രാജ്യദ്രോഹമാണെന്നും കോടിയേരിക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

പാക്കിസ്ഥാനിലെ ഇന്ത്യൻ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. കാശ്മീരിനെ രാജ്യത്തിന്‍റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.  കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം
വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്