സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ചു; സമരപന്തൽ പൊളിച്ചു, അറസ്റ്റ്

Published : Oct 07, 2024, 09:42 AM ISTUpdated : Oct 07, 2024, 09:47 AM IST
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ചു; സമരപന്തൽ പൊളിച്ചു, അറസ്റ്റ്

Synopsis

ശ്രീജിത്തിൻ്റെ ആക്രമണത്തിൽ വഴിയാത്രക്കാരൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. അതേസമയം, ശ്രീജിത്തിൻ്റെ സമരപന്തൽ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു.   

തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ശ്രീജിത്തിൻ്റെ ആക്രമണത്തിൽ വഴിയാത്രക്കാരൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. അതേസമയം, ശ്രീജിത്തിൻ്റെ സമരപന്തൽ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിയെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞതിന് നേരെത്തെയും കേസുണ്ട്. സഹോദരൻ്റെ കസ്‌റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. എന്നാൽ സിബിഐ അന്വേഷണം പൂർത്തിയായിട്ടും ശ്രീജിത്ത് സമരം തുടരുകയായിരുന്നു. 

സ്പീക്കർ, പദവിക്ക് അപമാനമെന്ന് പ്രതിപക്ഷ നേതാവ്; വിഡി സതീശന് അഹങ്കാരമെന്ന് ഭരണപക്ഷം; സഭയിൽ ബഹളം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി