ശ്രീകാര്യത്തെ മണ്ണിടിച്ചിൽ; രണ്ടാമത്തെ തൊഴിലാളിയെയും പുറത്തെത്തിച്ചു; രക്ഷാപ്രവർത്തനം നീണ്ടത് മൂന്നരമണിക്കൂർ

Published : Dec 24, 2023, 01:30 PM ISTUpdated : Dec 24, 2023, 04:05 PM IST
ശ്രീകാര്യത്തെ മണ്ണിടിച്ചിൽ; രണ്ടാമത്തെ തൊഴിലാളിയെയും പുറത്തെത്തിച്ചു; രക്ഷാപ്രവർത്തനം നീണ്ടത് മൂന്നരമണിക്കൂർ

Synopsis

 മൂന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്. 

തിരുവനന്തപുരം: ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു. ഇന്ന് രാവിലെയാണ് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടത്. അയിരൂർ സ്വദേശി വിനയനെ ആദ്യം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബീഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ പെട്ടുപോയിരുന്നു. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൂന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ