'ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷ്, മന്ത്രിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും '

Published : Dec 24, 2023, 01:08 PM IST
'ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷ്, മന്ത്രിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും '

Synopsis

ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്.മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്നും  ഇടതു മുന്നണി പിന്മാറണമെന്ന് വിഡി സതീശന്‍

എറണാകുളം: മന്ത്രിസഭ പുനസംഘടനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ രംഗത്ത്.ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കാളി ആണ് ഗണേഷ്.ഈ തീരുമാനത്തിൽ നിന്നും  ഇടതു മുന്നണി പിന്മാറണം.മന്ത്രിമാരുടെ സത്യ പ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും.ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പ്രധാന പങ്കാളിയാണ് ഗണേഷെന്നും അദ്ദേഹം പറഞ്ഞു

.നവ കേരള സദസ്സ് തലസ്ഥാനത്തെത്തിയപ്പോൾ മുഖ്യമന്ത്രി പരിഹാസ്യനായി നിൽക്കുന്നു.നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം ഉണ്ടായി.ഏതെങ്കിലും ഒരു സാധാരണക്കാരന്‍റെ  ദുരിതം മാറ്റാൻ സർക്കാരിനെ കഴിഞ്ഞുവോയെന്നും സതീശന്‍ ചോദിച്ചു.നവകേരള സദസിൽ നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണമാണ്..മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുകയാണ്.യുഡിഎഫ് ഇന്നലെ ഹർത്താൽ നടത്താൻ ആലോചിച്ചിരുന്നില്ല.മുഖ്യമന്ത്രിക്ക്  ഈ വിവരം എങ്ങനെ കിട്ടി എന്ന് അറിയില്ല.കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്.തുടർ സമരങ്ങൾ കെപിസിസി പ്രസിഡന്‍റ്  പ്രഖ്യാപിക്കും.കോണ്‍ഗ്രസ് നേതാക്കന്മാരെ പോലും കൊല്ലാൻ നോക്കിയ സർക്കാരാണിത്. പോലീസ് -ഡി വൈ എഫ് ഐ മർദ്ദനത്തിനെതിരെ സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്യും.ഗൺമാനെ രക്ഷിക്കാനാണ് ജാമ്യമുള്ള വകുപ്പുകൾ മാത്രം ചുമത്തിയത്.മനുഷ്യാവകാശ കമ്മീഷനെയും, പോലീസ് കംപ്ലൈൻ്റ് അതോറിറ്റിയെയും സമീപിക്കും

ഡിജിപി ഓഫീസ് മാര്‍ച്ചിന്‍റെ  സ്റ്റേജിന്‍റെ  മുകളിലാണ് ഗ്രനേഡ് പൊട്ടിയത്. മനപ്പൂർവ്വം അപായ പെടുത്താനുള്ള ശ്രമം നടന്നു. നവകേരള സദസ്‌ പരാജയപ്പെട്ടപ്പോൾ ഞങ്ങളെ കൊല്ലാൻ നോക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍