കളിചിരിയോടെ ക്ലാസ് മുറി വിട്ടവൾ, എന്നും ഈ വഴി നടന്നവൾ, ഇനിയില്ല; ശ്രീനന്ദയ്ക്ക് കണ്ണീരോടെ യാത്രാമൊഴി

Published : Apr 11, 2026, 07:58 PM IST
sreenandha

Synopsis

വാക്കുകൾ കൂട്ടിച്ചേർക്കാനാകാത്ത അവസ്ഥയിലാണ് അധ്യാപകർ. പൂരം നടത്തിപ്പിന്റെ ധനസമാഹരണത്തിനായി നാടാകെ ചേർന്ന് പോയൊരു യാത്രയിലാണ് കൂട്ടത്തിലൊരാൾ ജീവനറ്റ് തിരികെ എത്തിയത്. തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ ശ്രീനന്ദയുടെ മൃതദേഹം സംസ്കരിച്ചു. 

പാലക്കാട്: ചിക്മംഗ്ലൂരിൽ വിനോദയാത്രക്കിടെ മരിച്ച ശ്രീനന്ദയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കർണാടകയിൽ നിന്ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് എത്തിച്ച മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു. ശ്രീനന്ദയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ നാടാകെ വീട്ടിലേക്ക് ഒഴുകിയെത്തി. പഠനത്തിലും കലാ, കായിക രംഗങ്ങളിലും ഒരുപോലെ മികവ് പുലർത്തിയ മിടുക്കിയെ അപ്രതീക്ഷിതമായി നഷ്ടമായതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. 

കളിചിരിയോടെ ക്ലാസ് മുറി വിട്ടവൾ, എന്നും ഈ വഴി നടന്നവൾ. ഇന്ന് ചലനമറ്റ് തിരികെയെത്തുമ്പോൾ ചുറ്റുമുള്ളവർ മരവിപ്പിലാണ്. പഠനത്തിരക്കിനിടെ സഹോദരൻ യാത്ര പോയില്ല. അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് പോയ അനുജത്തി തിരികെയെത്തിയില്ല. വിങ്ങിപ്പൊട്ടുന്നവർക്ക് ഇടയിൽ മൂകസാക്ഷിയായി ശ്രീനന്ദയുടെ ചേട്ടനുണ്ട്. വാക്കുകൾ കൂട്ടിച്ചേർക്കാനാകാത്ത അവസ്ഥയിലാണ് അധ്യാപകർ. പൂരം നടത്തിപ്പിന്റെ ധനസമാഹരണത്തിനായി നാടാകെ ചേർന്ന് പോയൊരു യാത്രയിലാണ് കൂട്ടത്തിലൊരാൾ ജീവനറ്റ് തിരികെ എത്തിയത്. തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ ശ്രീനന്ദയുടെ മൃതദേഹം സംസ്കരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എന്റെ മോനെ കറുപ്പ് നിറമാണെന്ന് പറഞ്ഞ് അധിക്ഷേപിക്കും, ഞാൻ കൂലിപ്പണിക്കാരനാ, അതു പറഞ്ഞും ആക്ഷേപിക്കും'; നെഞ്ചുനീറി നിതിന്‍റെ അച്ഛൻ, ​​​ഗുരുതര ആരോപണം
തൃശൂരിൽ തിരിച്ചടിക്ക് സാധ്യത, സംസ്ഥാന ഭരണം നേരിയ മാർജിനിൽ എൽഡിഎഫിന് ഉറപ്പെന്നും സിപിഐ വിലയിരുത്തൽ; 4 മന്ത്രിമാരും ജയിക്കും