റിമാൻഡിൽ കഴിയുന്ന ശ്രീറാമിനൊപ്പം ബന്ധുക്കളും ; 923 നമ്പർ മുറിക്ക് പൊലീസ് കാവൽ, വീഡിയോ

By Web TeamFirst Published Aug 4, 2019, 2:30 PM IST
Highlights

റിമാൻഡിൽ ആയിട്ടും ആഡംബര സൗകര്യങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനൊപ്പം അച്ഛനും ഉണ്ട്. ഇടക്കിടെ വാട്സ് ആപ്പ് നമ്പറിൽ ":ഓൺലൈൻ" തെളിയുന്നു

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ കിട്ടുന്നത് ആഡംബര സൗകര്യങ്ങൾ. സ്വകാര്യ ആശുപത്രിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് ഇക്കാര്യം നേരിട്ട് ബോധ്യമായി. 

കിംസ് ആശുപത്രിയിലെ ഒമ്പതാം നിലയിലെ എസി ഡിലക്സ് റൂമിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴുള്ളത്. 923 ാം നമ്പര്‍ മുറിക്ക് പുറത്ത് പൊലീസ് സുരക്ഷയുണ്ട്. റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം അച്ഛനും ആശുപത്രി മുറിയിൽ ഉണ്ടായിരുന്നു. പല സമയത്തും ശ്രീറാം വെങ്കിട്ടരാമന്‍റെ വാട്സ് ആപ്പ് നമ്പറിൽ "ഓൺലൈൻ" ആണെന്ന് കാണിക്കുന്നുമുണ്ട്. ശ്രീറാം ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.

ആത്യാഡംബര സൗകര്യങ്ങളുള്ള മുറിയിലാണ് ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത്. സാധാരണ ആശുപത്രി മുറിയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള, പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരിക്കാവുന്ന വലിയ സൗകര്യങ്ങളുള്ള മുറിയാണിത്. എന്ത് ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ശ്രീറാം വെങ്കിട്ടരാമന് ഉള്ളതെന്ന് വ്യക്തമാക്കാൻ ആശുപത്രി അധികൃതരോ പൊലീസോ തയ്യാറാകുന്നില്ല. മാത്രമല്ല ജില്ലാ മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് ശ്രീറാം ആശുപത്രിയിൽ തുടരുന്നതെന്നാണ് ലഭിക്കുന്ന വിശദീകരണം.

ആശുപത്രിയിൽ നിന്നുള്ള വീഡിയോ കാണാം:

 "

രോഗി ആവശ്യപ്പെട്ടത് അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നതെന്നാണ് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നത്. 

മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാൻഡിൽ ആയിട്ടും മെഡിക്കൽ  സ്വകാര്യ ആശുപത്രിയിൽ സുഖ സൗകര്യങ്ങളോടെ ശ്രീറാം വെങ്കിട്ടരാമൻ തുടരുന്നതിന് പൊലീസിന്‍റെയും ഒത്താശയിലാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് എസി ഡീലക്സ് റൂം; രക്തത്തിൽ മദ്യത്തിന്‍റെ അളവ് കുറയ്ക്കാൻ മരുന്നും?

click me!