കൊവിഡ് പ്രതിരോധം; ശൈലജ ടീച്ചറെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

Published : May 19, 2020, 11:23 PM IST
കൊവിഡ് പ്രതിരോധം; ശൈലജ ടീച്ചറെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

Synopsis

ലോകമാകെ ഭീതി വിതയ്ക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് കോവിഡിനെ നിയന്ത്രിക്കാനാവുമെന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ നിങ്ങള്‍ മാതൃകയായെന്നാണ് വിക്രമസിംഗെ മന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. മെയ് 18നാണ് വിക്രമസിംഗെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ലോകമാകെ ഭീതി വിതയ്ക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും വളണ്ടിയര്‍മാരും അടങ്ങുന്നവരില്‍ കൊവിഡ് പരിശോധനകള്‍ തുടര്‍ച്ചയായി നടത്തിയത് ലോകത്തിന് തന്നെ മാതൃകയാക്കാമെന്നും അദ്ദേഹം കത്തിൽ പറയുന്നു. കൊവിഡിനെതിരായ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും കത്തിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം നേതൃത്വം മറുപടി പറയണമെന്ന് വി കുഞ്ഞികൃഷ്ണൻ, മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും പ്രതികരണം
മൂന്നുവർഷത്തെ തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും