വിസാ കാലാവധിക്ക് കഴിഞ്ഞിട്ടും കേരളത്തിൽ തുടർന്ന ശ്രീലങ്കൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Feb 05, 2023, 09:05 AM IST
വിസാ കാലാവധിക്ക് കഴിഞ്ഞിട്ടും കേരളത്തിൽ തുടർന്ന ശ്രീലങ്കൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്

ഇടുക്കി: വിസാ കാലാവധിക്ക് ശേഷവും കേരളത്തിൽ തുടർന്ന ശ്രീലങ്കൻ യുവതിയെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു. മൂന്നാറിൽ താമസിച്ചിരുന്ന ദീപിക പെരേര വാഹല തൻസീർ ആണ് അറസ്റ്റിലായത്. 2022 മെയ് 11 നാണ് ഇവരുടെ വിസ കാലാവധി അവസാനിച്ചത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട  മൂന്നാർ സ്വദേശിയായ വിവേക് ഇവരെ  വിവാഹം കഴിച്ചിരുന്നു. മൂന്നാറിലും തമിഴ് നാട്ടിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ദീപികയെ റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു