ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല, വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ഷിബു ബേബി ജോൺ

Published : Oct 03, 2026, 12:58 PM IST
sriram venkitaraman

Synopsis

കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്ക് ഇല്ല. ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാക്കില്ല. തൊഴിലാളികൾക്ക് ഗുണം ഉണ്ടാകുന്ന വിധം മാറ്റമാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കാഷ്യു കോർപ്പറേഷൻ എംഡിയായി പുതിയ നിയമനം. ഉത്തരവ് ഇന്ന് ഇറങ്ങും.കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്ക് ഇല്ല. ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാക്കില്ല. തൊഴിലാളികൾക്ക് ഗുണം ഉണ്ടാകുന്ന വിധം മാറ്റമാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ വിശദമാക്കി. സെപ്തംബറിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഒരു മാസം പിന്നിടും മുൻപാണ് പുതിയ ചുമതല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
മതമൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറം; അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി നന്ദകുമാർ, വേദിയിൽ പിണറായിയും