SFI : 'ലൈംഗിക അരാജകത്വം വളര്‍ത്തുന്നു'; എസ്എഫ്‌ഐ ബോര്‍ഡിനെതിരെ എസ്എസ്ഫും എസ്‌കെഎസ്എസ്എഫും രംഗത്ത്

Published : Jan 10, 2022, 06:58 AM ISTUpdated : Jan 10, 2022, 07:05 AM IST
SFI : 'ലൈംഗിക അരാജകത്വം വളര്‍ത്തുന്നു'; എസ്എഫ്‌ഐ ബോര്‍ഡിനെതിരെ എസ്എസ്ഫും എസ്‌കെഎസ്എസ്എഫും രംഗത്ത്

Synopsis

ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വം കൊണ്ടുവരികയെന്നത് പൊതുമിനിമം പരിപാടിയായി അംഗീകരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ചോദിച്ചു.  

തൃശൂര്‍: കേരളവര്‍മ കോളേജില്‍ (Kerala varma college) നവാഗതരെ എതിരേറ്റ് എസ്എഫ്‌ഐ (SFI) സ്ഥാപിച്ച ബോര്‍ഡിനെതിരെ മുസ്ലിം യുവജന വിദ്യാര്‍ഥി സംഘടനകളായ എസ്എസ്എഫും (SSF) എസ്‌കെഎസ്എസ്എഫും (SKSSF) രംഗത്ത്. എസ്എഫ്‌ഐ ബോര്‍ഡിനെതിരെ ഇരു സംഘടനകളും രൂക്ഷ വിമര്‍ശനമുന്നയിച്ചു.

ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വം കൊണ്ടുവരികയെന്നത് പൊതുമിനിമം പരിപാടിയായി അംഗീകരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ചോദിച്ചു. അജണ്ടകള്‍ നഷ്ടപ്പെടുന്നവരുടെ അവസാനത്തെ അഭയമാണ് തെരുവുകള്‍ ചുവപ്പിച്ച് ചുവന്ന തെരുവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പുരോഗമന നാട്യം ചമയുന്ന എസ്എഫ്‌ഐക്കാര്‍ക്ക് കമ്മ്യൂണിസവും മാര്‍ക്‌സിസസും എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിലെ ലീഡ് നില; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയതിലകം അണിയുമോ?
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍