സംസ്ഥാനം വീണ്ടും പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഹയര്‍ സെക്കണ്ടറി പരീക്ഷ നാളെ മുതൽ

Published : Mar 09, 2023, 07:23 AM ISTUpdated : Mar 09, 2023, 08:53 AM IST
സംസ്ഥാനം വീണ്ടും പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഹയര്‍ സെക്കണ്ടറി പരീക്ഷ നാളെ മുതൽ

Synopsis

കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്.

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷാക്കാലത്തേക്ക് കടക്കുന്നു. എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാവും. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

2021ലും 22ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവൻും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. എസ് എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനവും ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികളാണ്. മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.  

ഹയർസെക്കണ്ടറി പരീക്ഷകൾ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകൾ തീരും. എസ്എസ്എൽസി പ്ലസടു പരീക്ഷകൾക്കിടെ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകൾ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതലാണ്. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തിൽ അധ്യാപകർക്ക് ആശങ്കയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന തട്ടിപ്പിന്‍റെ കഥകള്‍ തുറന്ന് പറഞ്ഞ് വി കുഞ്ഞികൃഷ്ണൻ; വിരൽ ചൂണ്ടുന്നത് പാര്‍ട്ടിയിലെ സാമ്പത്തിക അരാജകത്വം
എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ