
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.
Read More : ഡോ.വന്ദന കൊലക്കേസ്: 'ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ', സന്ദീപുമായി തെളിവെടുപ്പ് നടത്തി പൊലീസ്
പിആര്‍ഡി ലൈവ് ആപ്പിലും സൈറ്റിലും അടക്കം നാല് മണി മുതല്‍ എസ്ഫ എസ് എല്‍ സി ഫലം ലഭ്യമാവും.