
തിരുവനനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 2214 സ്കൂളുകൾ നൂറു മേനി വിജയം നേടി.
1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ പാലായാണ് മുന്നിൽ 99.97% വിജയം. മലപ്പുറം ജില്ലയിലാണ് എറ്റവും കൂടതൽ ഫുൾ എ പ്ലസുകൾ. ഗൾഫിലെ മൂന്ന് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗൾഫ് മേഖലയിൽ 97.03ശതമാനമാണ് വിജയ ശതമാനം.
പരീക്ഷ ഫലം വൈകിട്ട് മൂന്ന് മണി മുതൽ സർക്കാർ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങും.
ഫലം അറിയാൻ
http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam