ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

Published : Mar 13, 2019, 05:40 AM ISTUpdated : Mar 13, 2019, 05:49 AM IST
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

Synopsis

എസ് എസ് എല്‍ സി പരീക്ഷകൾ ഇന്ന് തുടങ്ങും.  നാല് ലക്ഷത്തി മുപ്പത്തിഅയ്യായിരം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

തിരുവനന്തപുരം:  ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

നേരത്തെയെത്തിയ വേനൽ ചൂടിനൊപ്പം പരീക്ഷ ചൂടും തുടങ്ങുകയാണ്. ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍  2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. 

സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിലും ഗൾഫിലും നാല് കേന്ദ്രങ്ങളിലും പരീക്ഷയുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുക. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 30,984 കുട്ടികളും ഇത്തവണ പരീക്ഷയ്‌ക്കെത്തും. 

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ പേർ പരീക്ഷയെഴുതുക. കുട്ടനാടാണ് കുറവ്. മാർച്ച് 28ന് പരീക്ഷ അവസാനിക്കും. ഏപ്രിൽ 5 മുതൽ മെയ് രണ്ട് വരെ രണ്ട് ഘട്ടമായാണ് മൂല്യ നിർ‍ണയം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന്റെ 'വിസ്മയ'ത്തോട് മേയർ വി വി രാജേഷിന് വിമുഖത, പരിപാടിയിൽ പങ്കെടുക്കാത്തതിൽ വിമർശനവുമായി മന്ത്രി; 'ആരോഗ്യമേഖലയിൽ സമഗ്ര മാറ്റം ഉറപ്പ്'
'മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുന്നു, എബിവിപി പ്രവർത്തകനെ​ ​ഗവ. പ്ലീഡറാക്കിയതിൽ വിമർശനവുമായി റിയാസ്