
കാസര്‍കോട്: മഞ്ചേശ്വരം തലപ്പാടിയിൽ ദേശീയ പാതയില്‍ ടാങ്കർ ലോറി മറിഞ്ഞ് ഗ്യാസ് ചോരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിൽ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. ടാങ്കറിന് ചോര്‍ച്ചയുണ്ടായതോടെ സമീപപ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
മംഗളൂരു - കാസര്‍കോട് ദേശീയപാത അടച്ച് വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. നിർത്തി ഇട്ട ലോറിയിലാണ് ചോർച്ചയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam